റിയാദിൽ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” ശ്രദ്ധേയമായി

 

റിയാദ്: പൂനൂരിലേയും പൂനൂർ പരിസര പ്രദേശങളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” എന്ന പരിപാടി റിയാദിലെ പൂനൂർ നിവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി .

പൂനൂരിന്റെ തനത് ഗ്രാമീണ ഭംഗിയും സൗഹൃദങ്ങളും ഓർമ്മിപ്പിച്ച് നടന്ന ഈ പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തു .
സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന ഈ കുടുംബസംഗമം, പൂനൂർ നിവാസികൾക്ക് ഒരുമിച്ചിരിക്കാനും ഓർമ്മകൾ പങ്കുവെക്കാനുമുള്ള മികച്ച വേദിയൊരുക്കി.

വിഭവസമൃദ്ധമായ നാടൻ ഭക്ഷണങ്ങളും , കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപ്രകടനങ്ങളും , മറ്റ്‌പല കലാ കായിക പരിപാടികളും പൂനൂർ ചന്ത്ം എന്ന ഈ പരിപാടിയുടെ മുഖമുദ്രയായിരുന്നു . കൊച്ചി കോയ ഉൾപ്പെടെ പൂനൂരിന്റെ തനത് നാടൻ ഭക്ഷണങ്ങൾ ചന്തത്തിന് മാറ്റ് കൂട്ടി .

ഇത്തരം സംരംഭങ്ങൾ പ്രവാസി സമൂഹത്തിൽ സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും , നാടിന്റെ പൈതൃകം അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകരെയും പങ്കെടുത്തവരെയും പൂനൂർ മൻസിൽ ഭാരവാഹികൾ അഭിനന്ദിക്കുന്നതോടൊപ്പം
ഭാവിയിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .

spot_img

Related Articles

Latest news