​പൂനൂ​ര്‍ പു​ഴ പ്ര​ഭ​വ കേ​ന്ദ്രം വ​റ്റി വ​ര​ളു​ന്നു: ത​ട​യ​ണ നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

താ​മ​രശ്ശേ​രി:​തല​യാ​ട് ചീ​ടി​ക്കു​ഴി ഏ​ല​ക്കാ​നം മു​ത​ല്‍ പൂ​നൂ​ര്‍ പു​ഴ​യു​ടെ ഉ​ത്ഭ​വ സ്ഥാ​നം വ​രെ വ​റ്റി വ​ര​ളു​ന്നു. ചെ​റി​യൊ​രു നീ​രൊ​ഴു​ക്ക് മാ​ത്ര​മാ​ണി​പ്പോ​ഴു​ള്ള​ത്. ഇ​ത് ത​ട​യ​ണ കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ഈ ​പു​ഴ​യി​ലു​ണ്ട്. പു​ഴ വ​ര​ണ്ടു​ണ​ങ്ങി​യാ​ല്‍ ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലെ വെ​ള്ള​വും വ​റ്റും. എ​ത്ര​യും വേ​ഗം കോ​ണ്‍​ക്രീ​റ്റ് ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​ത​വ​ണ അ​ധി​കൃ​ത​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്.

 

ഇ​നി​യും അ​ന​ക്ക​മി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. 26- ാം മൈ​ല്‍, 25-ാം മൈ​ല്‍, ചീ​ടി​ക്കു​ഴി, ഒ​ര​ങ്കോ​കു​ന്ന്, ത​ല​യാ​ട് കോ​ള​നി, മ​ണ്ടോ​പ്പാ​റ കോ​ള​നി, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​ത്.

spot_img

Related Articles

Latest news