മാർപാപ്പ സമാധാന ദൂതുമായി ഇറാക്കിൽ

ബാ​ഗ്ദാ​ദ് : യു​ദ്ധ​ത്തി​ലും ഭീ​ക​ര​വാ​ഴ്ച​യി​ലും ത​ള​ർ​ന്നു ദു​ർ​ബ​ല​മാ​യ ഇ​റാ​ക്കി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം. നാ​ലു ദി​വ​സ​ത്തെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മാ​ർ​പാ​പ്പ​യെ ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി മു​സ്ത​ഫ അ​ൽ ക​ദീ​മി സ്വീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​ന​ത്ത സു​ര​ക്ഷ​യോ​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലേ​ക്കു പോ​യ മാ​ർ​പാ​പ്പ​യെ കാ​ണാ​ൻ വ​ത്തി​ക്കാ​ന്‍റെ​യും ഇ​റാ​ക്കി​ന്‍റെ​യും പ​താ​ക​ക​ളു​മാ​യി നൂ​റു​ക​ണ​ക്കി​നു പേ​ർ വ​ഴി​യ​രു​കി​ൽ കാ​ത്തു​നി​ന്നി​രു​ന്നു. കൊ​ട്ടാ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബ​ർ​ഹാം സ​ലേ മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ച്ചു.

പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ർ​പാ​പ്പ ബാ​ഗ്ദാ​ദി​ലെ ഔവ​ർ ലേ​ഡി ഓ​ഫ് സാ​ൽ​വേ​ഷ​ൻ സി​റി​യ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മെ​ത്രാ​ന്മാ​രു​മാ​യും പു​രോ​ഹി​ത​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

spot_img

Related Articles

Latest news