മുള്ളന്‍പന്നിയെ കൊന്നു കറിവെച്ചു തിന്നു; 2 പേർ അറസ്റ്റിൽ, നാടന്‍തോക്കും ഇറച്ചിയും കണ്ടെത്തി

കണ്ണൂര്‍: കണ്ണവം വനമേഖലയില്‍ നിന്നും നായാടിപിടിച്ച മുള്ളന്‍പന്നിയെ കൊന്നു കറിവെച്ചു തിന്ന നായാട്ടുസംഘം അറസ്റ്റില്‍. കണ്ണവത്ത് നാടന്‍ തോക്കും വെടിയിറച്ചിയുമായാണ് രണ്ടുപേര്‍ പിടിയിലായത്. പെരുവ ആക്കന്‍മൂല കോളനിയിലെ സനൂപ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും നായാട്ടിനു ഉപയോഗിക്കുന്ന തിര നിറച്ച നാടന്‍തോക്കും മുള്ളന്‍പന്നിയുടെ ബാക്കി വരുന്ന ഇറച്ചിയും പിടികൂടി.

രഹസ്യവിവരം ലഭിച്ചതനുസരിച്ചു കണ്ണവം റേഞ്ച് ഓഫീസര്‍ നാരായണനും സംഘവുമാണ് പ്രതികളെ ഇവര്‍ വനമേഖലയില്‍ താമസിച്ചിരുന്ന ഷെഡ് വളഞ്ഞ് പിടികൂടിയത്. കണ്ണവം വനത്തില്‍ നായാട്ടു വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. രാത്രികാലങ്ങളിലാണ് ഇരുവരും മുള്ളന്‍പന്നി അടക്കമുള്ളവയെ വേട്ടയാടിയിരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവര്‍ ഉപയോഗിച്ചതിനു ശേഷം ബാക്കിവരുന്ന ഇറച്ചി ഉണക്കിയതിനു ശേഷം വില്‍പന നടത്തിയതായും ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. പശ്ചിമഘട്ടം വനമേഖലയില്‍ കര്‍ണാടക വനത്തോട് ചേര്‍ത്തു നില്‍ക്കുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണവം. അപൂര്‍വ്വമായ പക്ഷിമൃഗാദികള്‍ ഇവിടെയുണ്ട്.

spot_img

Related Articles

Latest news