കോവിഡ് രോഗമുക്തി നേടിയവരിൽ ഗുരുതരമായ മറ്റ് പ്രശ്നങ്ങളുൾപ്പെടെ ഉണ്ടാകുന്നുവെന്ന് കണ്ടെത്തൽ. 55ഓളം ദീർഘകാല പ്രശ്നങ്ങളാണ് രോഗമുക്തി നേടിയവരിൽ കണ്ടെത്തിയിരിക്കുന്നത്. ക്ഷീണം, തലവേദന, മണം അറിയാനുള്ള ശേഷി പൂർണമായോ ഭാഗികമായോ നഷ്ടപ്പെടൽ, ശരീരവേദന തുടങ്ങിയവയാണ് കൂടുതൽ പേരിലും കണ്ടെത്തിയിരിക്കുന്നത്.
പക്ഷാഘാതം, പ്രമേഹരോഗമുണ്ടാകാനുള്ള സാധ്യത തുടങ്ങിയവയും രോഗമുക്തി നേടിയവർക്ക് ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു. യൂറോപ്പ്, യുകെ, യുഎസ്, ഓസ്ട്രേലിയ, ചൈന, ഈജിപ്ത്, മെക്സിക്കോ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പഠനങ്ങൾ വിശകലനം ചെയ്താണ് വിദഗ്ധർ പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.