പിണറായി :കെ എസ് ടി എ 31ാം വാർഷിക ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായിയിൽ സത്യാനന്തര കാലത്തെ മാധ്യമ രംഗം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ അധ്യക്ഷനായി. പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ വിഷയാവതരണം നടത്തി. സത്യാനന്തര കാലം എന്നത് പുതിയ വാക്ക് അല്ലെന്നും എന്നാൽ അടുത്ത കാലത്താണ് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയർമാൻ കാരായി രാജൻ, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ കെ ബീന,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ സി മഹേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സി സുധീർ, കെ രഞ്ജിത്ത്, ജില്ല പ്രസിഡന്റ് ഇ കെ വിനോദൻ, ജില്ലാ സെക്രട്ടറി വി പ്രസാദ്, സി ജലചന്ദ്രൻ, കെ പി പ്രജേഷ് എന്നിവർ സംസാരിച്ചു.
Mediawings: