പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം; പൂർണ പിന്തുണയറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് പൂർണ പിന്തുണയറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുമായി പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമ്മീഷൻ പൂർണ പിന്തുണ അറിയിച്ച് വാർത്ത കുറിപ്പ് പുറത്ത് വിട്ടത്.
പ്രവാസികളുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റ് വിഷയത്തിൽ പൂർണ്ണ പിന്തുണ അറിയിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാല്പപര്യ ഹർജി നൽകിയ ഡോ.ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

spot_img

Related Articles

Latest news