ശശി തരൂരിനെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയില്‍ തിരുവനന്തപുരത്ത് ഇന്ന് അവസാന വട്ട കൂടിയാലോചന നടക്കാനിരിക്കെ എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന് എതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് നടപടി.

സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുക, ‘രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്? തുടങ്ങിയ രീതിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

തിരുവനന്തപുരത്തെ പാനലില്‍ ശശി തരൂരിന്റെ നോമിനി ജി എസ് ബാബു, കെ എസ് ശബരീനാഥന്‍, ആര്‍ വി രാജേഷ്, പാലോട് രവി എന്നീ പേരുകളാണുള്ളത്.വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുമെല്ലാം പോസ്റ്ററുകളില്‍ ചോദ്യമുന്നയിക്കുന്നു.

ഒറ്റപ്പേരിലേക്ക് ഡിസിസി പട്ടിക ചുരുക്കാനാണ് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കൂടിയാലോചന നടത്തുന്നത്.

spot_img

Related Articles

Latest news