തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുറവൻകോണം മണ്ഡലം ട്രഷറർ ബാലുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
ഡിസിസി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങൾ തേടി റിപ്പോർട്ട് നൽകാനായിരുന്നു ഡിസിസി നിർദ്ദേശം.
നേരത്തെ യുഡിഎഫ് സ്ഥാനാർഥി വീണ നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയിരുന്നു. പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന പരാതി നിലനിൽക്കെയാണ് തെളിവെന്നോണം കേട്ട് പൊട്ടിക്കാത്ത പോസ്റ്ററുകൾ ആക്രി കടയിൽ നിന്ന് കണ്ടെടുത്തത്.
മുതിർന്ന ഒരു വൈസ് പ്രസിഡന്റിനേയും ജനറൽ സെക്രട്ടറിയെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. നന്ദൻകോട്ടെ ഒരു ആക്രി കടയിൽ നിന്നാണ് പോസ്റ്ററുകൾ ലഭിച്ചത്. നന്ദൻകോട്ടെ തെരുവുകളിൽ പതിക്കാൻ വേണ്ടി ഒരുക്കിയതായിരുന്നു പോസ്റ്ററുകൾ. അബദ്ധത്തിൽ മാറി പോയതായിരിക്കാമെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തൽ.