പോസ്റ്ററുകൾ ആക്രിക്കടയിൽ; മ​ണ്ഡ​ലം ട്ര​ഷ​റ​റെ പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണ എ​സ്. നാ​യ​രു​ടെ പോ​സ്റ്റ​റു​ക​ള്‍ ആ​ക്രി​ക്ക​ട​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി. കു​റ​വ​ൻ​കോ​ണം മ​ണ്ഡ​ലം ട്ര​ഷ​റ​ർ ബാ​ലു​വി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ര​ണ്ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​യി​രു​ന്നു ഡി​സി​സി നി​ർ​ദ്ദേ​ശം.

നേരത്തെ യുഡിഎഫ് സ്ഥാനാർഥി വീണ നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയിരുന്നു. പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന പരാതി നിലനിൽക്കെയാണ് തെളിവെന്നോണം കേട്ട് പൊട്ടിക്കാത്ത പോസ്റ്ററുകൾ ആക്രി കടയിൽ നിന്ന് കണ്ടെടുത്തത്.

മുതിർന്ന ഒരു വൈസ് പ്രസിഡന്റിനേയും ജനറൽ സെക്രട്ടറിയെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. നന്ദൻകോട്ടെ ഒരു ആക്രി കടയിൽ നിന്നാണ് പോസ്റ്ററുകൾ ലഭിച്ചത്. നന്ദൻകോട്ടെ തെരുവുകളിൽ പതിക്കാൻ വേണ്ടി ഒരുക്കിയതായിരുന്നു പോസ്റ്ററുകൾ. അബദ്ധത്തിൽ മാറി പോയതായിരിക്കാമെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തൽ.

spot_img

Related Articles

Latest news