പോത്തൻകോട് തങ്കമണി കൊലപാതകം; ഷ‍ര്‍ട്ടിടാത്തത് ചോദ്യം ചെയ്തത് തര്‍ക്കത്തിന് കാരണം, പ്രതിയെ പിടികൂടാൻ നിര്‍ണായകമായത് സിസിടിവി

തിരുവനന്തപുരം പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതക കാരണം പ്രതി ഷ‍ർട്ടിടാത്തത് ചോദ്യം ചെയ്തതെന്ന് പൊലീസ്. പുലർച്ചെ തൗഫിഖ് ഷർട്ടിടാതെ നില്‍ക്കുന്നത് തങ്കമണി ചോദ്യം ചെയ്തിരുന്നു.ഇതിൻ്റെ പേരില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടായെന്നും വാക്കേറ്റത്തിനൊടുവില്‍ തൗഫീഖ് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തുടർന്ന് കൊലപാതകത്തിന് ശേഷം തൗഫീഖ് തങ്കമണിയുടെ കമ്മല്‍ ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. തങ്കമണിയുടെ ലുങ്കി ഊരിയെടുത്ത് ശരീരത്തില്‍ പുതപ്പിച്ചതിന് ശേഷമാണ് തൗഫീഖ് സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്. ഇന്ന് പുലർച്ചെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ തങ്കണമണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്. പ്രതിയില്‍ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മല്‍ കണ്ടെത്തിയിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്. മോഷണ വാഹനത്തിലായിരുന്നു തൗഫീഖ് പോത്തൻകോടെത്തിയത്. തമ്പാനൂ‍ർ സ്റ്റേഷനില്‍ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

spot_img

Related Articles

Latest news