പൊട്ടംകോട് മലയിൽ കണ്ടത് കടുവയുടെ കൽപ്പാടുകൾ

കോടഞ്ചേരി : നെല്ലിപ്പൊയിൽ മഞ്ഞുവയൽ പൊട്ടംകോട് മലയിൽ പെൺ കടുവയുടെ എന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തി. രാവിലെ ടാപ്പിങ്ങിനു പോയ തൊഴിലാളികൾ കാൽപ്പാദങ്ങൾ കണ്ടെത്തിയത് പെൺ കടുവ ഭക്ഷിച്ചത് എന്ന് കരുതുന്ന കാട്ടുപന്നിയുടെ ശരീരാവശിഷ്ടങ്ങൾ സമീപത്ത് കാണപ്പെട്ടു.

 

വിവരമറിഞ്ഞ നാട്ടുകാർ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിന് അടിസ്ഥാനത്തിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ രാജീവ് കുമാർ സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾക്കായി താമരശ്ശേരി ഫോറസ്റ്റ് ദ്രുത കർമ്മ സേനയെ ചുമതലപ്പെടുത്തി.

 

ഏതാനും നിമിഷങ്ങൾക്കകം ദ്രുതകർമസേന സ്ഥലത്തെത്തി പരിശോധന നടത്തും റേഞ്ച് ഓഫീസറോട് ഒപ്പം എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാലകൃഷ്ണൻ, ഫോറസ്റ്റ് ബീറ്റ് ഓഫീസർ അപർണ പി ആനന്ദ്, വാച്ചർ ബിനീഷ്, ഡ്രൈവർ ജിതേഷ്, സ്ഥലവാസികളായ വിൻസെന്റ് വടക്കേമുറിയിൽ, സിജോ മാത്യു കരിനാട്ട്, ജോസ് പരത്തമല, ഷൈൻ മഠത്തിൽ, ഷാജു പേകുഴി, മധു മാധവൻ, ജിനേഷ് കരിനാട്ട്, ജെയിംസ് അഴകത്ത്, ഷിനു പുത്തൻപുര എന്നിവർ ഒപ്പമുണ്ടായിരുന്നു. പരിസരവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും വനംവകുപ്പ് ദ്രുതകർമസേന അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും സമീപപ്രദേശങ്ങളിലെ കാൽപ്പാടുകൾ സന്ദർശിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ രാജീവ് കുമാർ പറഞ്ഞു.

 

പുലിയുടെ കാൽപ്പാടുകൾ ആണെന്ന് ആദ്യം സംശയിച്ചെങ്കിലും, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അറിയിപ്പ് പ്രകാരം ഇത് പെൺ കടുവയാണ് എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്

spot_img

Related Articles

Latest news