തരിശുഭൂമികളിൽ വൈദ്യുതി വിളയിക്കാം!

നല്ല സൂര്യപ്രകാശം ലഭിക്കുന്ന, രണ്ടേക്കറെങ്കിലും വിസ്തൃതിയുള്ള തരിശുഭൂമി നിങ്ങൾക്ക് സ്വന്തമായുണ്ടോ? സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് വരുമാനം നേടാം.

 

കെ എസ് ഇ ബി, PM – Kusum പദ്ധതി പ്രകാരം ആവിഷ്ക്കരിച്ചിരിക്കുന്ന സൗരോർജ്ജ പദ്ധതിക്കായി തരിശുഭൂമി നിശ്ചിത വാടകയ്ക്ക് ഏറ്റെടുക്കുകയും സൗരോർജ്ജ നിലയം സ്ഥാപിച്ച ഭൂമിയിൽ നിന്ന് വൈദ്യുതി വാങ്ങുകയും ചെയ്യുന്നു.

 

സബ്‍‍‍സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന, കർഷകരുടെ കൃഷിയോഗ്യമല്ലാത്തതോ തരിശ്ശോ ആയ ഭൂമിയിൽ, 500 കിലോവാട്ട് മുതൽ 2 മെഗാവാട്ട് വരെ ശേഷിയുള്ള സൌരോർജ്ജ നിലയം സ്ഥാപിക്കുന്നതാണ് PM-KUSUM ന്റെ കംബോണന്റ് എ പ്രകാരം ഉദ്ദേശിച്ചിരിക്കുന്നത്.

കൃഷിക്കാർക്ക് അവരുടെ ഉടമസ്ഥതയിൽ ഉള്ള തരിശ്ശായതോ കൃഷി യോഗ്യമല്ലാത്തതോ ആയ ഭൂമി സൌരോർജ്ജ നിലയത്തിന് ​​ഉപയോഗപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാൻ ഈ പദ്ധതി അവസരമൊരുക്കുന്നു. .

 

പദ്ധതി നടപ്പിലാക്കുന്നതിനുള്ള മോഡലുകൾ ചുവടെ നൽകുന്നു.

 

മോഡൽ 1 : മുതൽമുടക്ക് പൂർണ്ണമായും കർഷകന്റേത്. കർഷകർക്ക് സ്വന്തം ചിലവിൽ സൌരോർജ്ജ നിലയങ്ങൾ സ്ഥാപിച്ച് അതിൽ നിന്ന് ലഭിക്കുന്ന സൌരോർജ്ജം KSEBL ന് വിൽക്കാം.. ഒരു യൂണിറ്റ് വൈദ്യുതിക്ക് പരമാവധി 3 രൂപ 50 പൈസ വരെ ലഭിക്കും.

 

മോഡൽ 2 : കർഷകരുടെ ഭൂമിയിൽ KSEBL സൌരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുകയും അതിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 10 പൈസ എന്ന നിരക്കിൽ 25 വർഷത്തേക്ക് സ്ഥല വാടക നൽകുന്നതുമാണ് .

 

കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുൻകൂട്ടി നിശ്ചയിച്ച താരിഫ് പ്രകാരമോ ടെൻഡർ വഴി നിശ്ചയിക്കുന്ന താരീഫ് പ്രകാരമോ കെ.എസ്.ഇ.ബി വാങ്ങുന്നതാണ്.

 

3.5 മുതല്‍‍‍ 4 ഏക്കര്‍‍‍ സ്ഥലമാണ് 1 മെഗാവാട്ട് സൌരോര്‍‍‍ജ്ജ പ്ലാന്റ് നിര്‍‍‍മ്മിക്കാന്‍‍‍ ആവശ്യമായിട്ടുള്ളത്. 1 എക്കര്‍‍‍ സ്ഥലത്ത് നിന്നും 25000/- രൂപ വരെ പ്രതിവര്‍‍‍ഷം കര്‍‍‍ഷകന് ലീസ് ഇനത്തില്‍‍‍ സ്ഥലം ലഭ്യമാകുന്നതിലൂടെ ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നതാണ്. ഫീഡറിന്റെ പരിധിയിലും ഏകദേശം 3 മെഗാവാട്ട് സൌരോര്‍‍‍ജ്ജ പ്ലാന്റ് സ്ഥാപിക്കാന്‍‍‍‍ സാധിക്കുന്നതാണ്.

 

അർഹത

കൃഷി ഭൂമിയോ, കൃഷിയോഗ്യമല്ലാത്തതോ അല്ലെങ്കിൽ തരിശായതോ ആയ കർഷകരുടെ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. പരമാവധി 2 മെഗാവാട്ട് വരെ ശേഷിയുള്ള സൌരോർജ്ജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. ആയതിനാൽ കുറഞ്ഞത് 2 ഏക്കർ മുതൽ 10 ഏക്കർ വരെ സ്ഥലം ഉണ്ടായിരിക്കണം.

 

കർഷകർക്ക് സ്വന്തം നിലയ്‌ക്കോ കുറച്ചു പേർ ചേർന്നോ/കോഓപ്പറേറ്റീവ്സ്/പഞ്ചായത്ത്/ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ വാട്ടർ യൂസർ ഓർഗനൈസേഷൻ എന്നീ ഏതെങ്കിലും നിലയിലോ പദ്ധതിയിൽ പങ്കുചേരാവുന്നതാണ്.

 

Mediawings:

spot_img

Related Articles

Latest news