ഭോപ്പാൽ : ബിജെപിയുടെ തീപ്പൊരി പ്രാസംഗികയും ഭോപ്പാൽ എംപി യുമായ പ്രജ്ഞ സിങ് താക്കൂറിനെ മുംബൈയിലെ കോകില ബെൻ ആശുപത്രിയിലെത്തിച്ചു. കോവിഡ് ബാധയെ തുടർന്നു കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ശ്വാസകോശ സംബദ്ധമായ ബുദ്ധിമുട്ടുകൾ സുഖം പ്രാപിക്കാത്തതിനാലാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 2008 ലെ മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഗോഡ്‌സെയുടെ തികഞ്ഞ ആരാധക കൂടിയാണ്. കോൺഗ്രസിലെ ദിഗ് വിജയ സിംഗിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിൽ എത്തിയത്.
കോവിഡ് ബാധിതയാകുന്നതിനു മുൻപ് തന്നെ അർബുദ രോഗ ബാധയാൽ ഏറെ ബുദ്ധിമുട്ടിലായിരുന്നു.