റിയാദ്: പ്രവാസി മലയാളി ഫൌണ്ടേഷൻ സൗദി ദേശീയ ദിനഘോഷം സംഘടിപ്പിച്ചു.
സൗദി അറേബ്യയുടെ തൊണ്ണൂറ്റി രണ്ടാമത് ദേശീയ ദിനഘോഷം പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. മാലാസിലെ പെപ്പർ ട്രീയിൽ സംഘടിപ്പിച്ച ചടങ്ങിൽ പെപ്പെർ ട്രീ പി ആർ ഒ ബദർ അൽ അവ്വാദ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. റിയാദിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള അനവധിപേർ പങ്കെടുത്തു.
മാധ്യമ പ്രവർത്തകരായ വി. ജെ നസ്റുദ്ധിൻ, നദിർഷാ, മുജിബ് താഴത്തെതിൽ,സാമൂഹിക പ്രവർത്തകരായ നൗഷാദ് കളമശേരി, അസീസ് കടലുണ്ടി, ഡോ. നബീൽ എനിവർ ചടങ്ങിൽ പങ്കെടുത്തു.
സാംസ്‌കാരിക സമ്മേളനം നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് ആദ്യക്ഷത വഹിച്ച യോഗത്തിൽ ജനറൾ സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖം പറഞ്ഞു.
ജയൻ കൊടുങ്ങല്ലൂർ, സലിം അർത്തിയിൽ, സൈഫ് കൂട്ടുങ്കൽ,സിദ്ധിക്ക് കല്ലൂപ്പറമ്പ്, ബഷീർ കോട്ടയം, ജോൺസൺ മാർക്കോസ്, ജലീൽ ആലപ്പുഴ, ഹാരിസ് മൂവാറ്റുപുഴ,ധന ജ്ഞയകുമാർ, സൂരജ് ഷാജഹാൻ കായംകുളം, അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.സിയാദ് വർക്കല,സലിം വാലിലപ്പുഴ,ഷരിക്ക് തൈക്കണ്ടി, ബിനു കെ തോമസ്, കെ ജെ റഷീദ്,റിയാസ് അബ്ദുള്ള,മുജിബ് കായംകുളം,നാസർ പൂ വ്വാർ,സഫീർ,രാധാകൃഷ്ണൻപാലത്ത്,ഷമീർ കല്ലിങ്കൽ,
മുത്തലിബ്, അൽത്താഫ്, ശ്യാം വിളക്കുപാറ,സുറാബ് ചാവക്കാട്,നസീർ തൈക്കണ്ടി,ജിഹാദ്,ബിജിത്ത്,
സിമിജോൺസൺ,ജാസ്മിൻറിയാസ്,ശരിബ നാസർ, റിൻസി നബീൽ,
ബിനുകുമാർ, രാധിക സുരേഷ്എന്നിവർ നേതൃത്വം നൽകി. സുരേഷ് ശങ്കർ സ്വാഗതവും റസ്സൽ കമറുദ്ധീൻ നന്ദിയും പറഞ്ഞു.മുബഷിറ സൈനഫ് ഇഗ്ളീഷിൽ ഉള്ള ദേശീയ ദിന സന്ദേശം നൽകി.ആൻഡ്രിയ ജോൺസൺ,അനാമിക സുരേഷ്, ഫിദ ഫാത്തിമ,അനാരാ റഷീദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.