മീഡിയ ഫോറം ” ബയ്യിങ്ങ് ബുക്ക്‌ ചലഞ്ചിന് പിന്തുണയുമായി പ്രവാസി മലയാളി ഫൗണ്ടെഷൻ

റിയാദ് :റിയാദ് അന്താരാഷ്ട്ര പുസ്തക മേളയിലെ മലയാളി പുസ്തക പ്രസാധകർക്ക് പിന്തുണയുമായി പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകർ. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രഖ്യാപിച്ച ” ബുക്ക്‌ ബയ്യിങ് ചലഞ്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് പ്രവർത്തകർ പുസ്തക മേള പവലിയനിൽ എത്തിയത്.ഹരിതം,ഡി സി ബുക്സ്,ഒലിവ്, പൂർണ്ണ എന്നി പ്രസാധകരുടെ സ്റ്റാലുകളിൽ നിന്ന് പ്രവർത്തകർ പുസ്തകങ്ങൾ തിരഞ്ഞെടുത്താണ് ചലഞ്ചിന്റെ ഭാഗമായത്. പ്രവാസി സംഘടനകളുടെ ഇത്തരം സാമൂഹിക ഇടപെടലുകൾ മലയാള വായനക്ക് വളരെ പ്രോത്സാഹനം നൽകുന്നുവെന്നു ശിഹാബുദ്ധിൻ പൊയ്ത്തുംകടവ് പറഞ്ഞു. റസൽ മഠത്തിപ്പറമ്പിൽ, സലിം വാലിലപ്പുഴ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കൊസ്, പ്രെഡിൻ അലക്സ്, സിയാദ് വർക്കല, ബഷീർ കോട്ടയം,സിമി ജോൺസൺ,സുനി ബഷീർ, ആൻഡ്രിയ, ഫിദ ഫാത്തിമ, എഴുത്തുകാരായ നിഖില സമീർ, ഖമർ ബാനു വലിയകത്ത്, മൈത്രി ഭാരവാഹി മജീദ് , പാരഗൺ റെസ്റ്റോറന്റ് എം ഡി ബഷീർ എന്നിവർ പങ്കെടുത്തു

spot_img

Related Articles

Latest news