പ്രവാസികൾക്കായി സർക്കാറുകൾ പ്രത്യേക പദ്ധതികൾ രൂപീകരിക്കണമെന്ന് പ്രവാസി സംഗമം

നോളജ് സിറ്റി: കഴിവും നിപുണതയുമുള്ള മലയാളി പ്രവാസികളുടെ വൈദഗ്‌ധ്യവും മികച്ച ആശയങ്ങളും രാഷ്ട്ര നിർമാണത്തിനായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ സർക്കാറുകൾ രൂപീകരിക്കണമെന്ന് പ്രവാസി സംഗമം ആവശ്യപ്പെട്ടു. മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ഭാഗമായ എൻ ആർ ഐ പ്രവാസി സംഗമങ്ങളുടെ രണ്ടാം ഘട്ടമായി നടന്ന ഒമാൻ, യു എ ഇ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ സംഗമമാണ് ആവശ്യപ്പെട്ടത്. ആദ്യ ഘട്ടത്തിൽ സഊദി അറേബ്യയിൽ നിന്നുള്ളവരുടെ സംഗമം നടന്നിരുന്നു.

നോളജ് സിറ്റിയുടെ വിവിധ പദ്ധതികളിൽ ഭാഗവാക്കായ ഐ സി എഫ് – യു എ ഇ നാഷണൽ കമ്മറ്റി, ഐ സി എഫ് – കുവൈറ്റ് നാഷണൽ കമ്മറ്റി, ഐ സി എഫ് – ബഹറൈൻ നാഷണൽ കമ്മറ്റി, ഐ സി എഫ് – ഒമാൻ നാഷണൽ കമ്മറ്റി, മർകസ് യു എ ഇ ചാപ്റ്റർ കമ്മറ്റി, മർകസ് കുവൈറ്റ് ചാപ്റ്റർ കമ്മറ്റി, മർകസ് അലുംനി കുവൈറ്റ് ചാപ്റ്റർ കമ്മറ്റി, മർകസ് ബഹ്‌റൈൻ ചാപ്റ്റർ കമ്മറ്റി, മർകസ് ഒമാൻ ചാപ്റ്റർ കമ്മറ്റി, ആർ എസ് സി ഒമാൻ നാഷണൽ കമ്മറ്റി, കെ സി എഫ് ഒമാൻ നാഷണൽ കമ്മറ്റി എന്നീ സംഘടന ഭാരവാഹികളെയും, ഹനീഫ സഖാഫി ഒമാൻ, തൻസീർ സഖാഫി ഒമാൻ, ഹനീഫ സഖാഫി യു എ ഇ, ബഷീർ ഹാജി യു എ ഇ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

പരിപാടിയുടെ ഉദ്‌ഘാടനം സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നിർവഹിച്ചു. കെ കെ അഹ്മത് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷനായിരുന്നു. ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അസ്ഹരി, ഡോ. അബ്ദുൽ കരീം വെങ്കിടങ് യു എ ഇ, സയ്യിദ് അഹ്ദൽ മുത്തന്നൂർ, ഉസ്മാൻ സഖാഫി തിരുവത്ര, ഉമർ ഹാജി മാത്ര, ഉസ്മാൻ സഖാഫി കണ്ണൂർ, അബ്ദുൽ ഹകീം ദാരിമി, ഉബൈദ് സഖാഫി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തൻവീർ ഉമർ, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

spot_img

Related Articles

Latest news