കാസർഗോഡ് : സംസ്ഥാനത്തു ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രീ പോൾ സർവേയിൽ പറയുന്ന കാര്യം ശരിയാകണമെന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രണ്ടു മുന്നണികൾക്കും ഭൂരിപക്ഷമുണ്ടാകാൻ സാധ്യതയില്ല.
ബി ജെ പി ക്കു പറഞ്ഞതിനേക്കാൾ സീറ്റുകൾ കൂടുതൽ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി നയിക്കുന്ന വിജയ യാത്രയിലാണ് സുരേന്ദ്രന്റെ പ്രതികരണം. സിപിഎം മുസ്ലിം ലീഗുമായി പലയിടത്തും ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നു സുരേന്ദ്രൻ വ്യക്തമാക്കി .