കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴും ജോലിയോട് കാണിക്കുന്ന ആത്മാര്‍ഥത കൊണ്ട് ശ്രദ്ധ നേടുകയാണ് ഛത്തിസ്ഗന്ധില് നിന്നുള്ള ഈ പൊലീസ് ഉദ്യോഗസ്ഥ.
ദന്തേവാഡ ഡി.എസ്.പി ശില്പ സാഹുവാണ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ജോലിക്ക് എത്തുന്നത്. വെയിലത്ത് ട്രാഫിക് പരിശോധനയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യുന്ന ശില്പയുടെ വിഡിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കിട്ടു.
മാവോയിസ്റ്റ് പ്രശ്നബാധിത മേഖലയായ ബസ്താര്‍ ഡിവിഷനിലെ ദന്തേവാഡയിലാണ് കോവിഡ് സമയത്ത് ഇവര്‍ ജോലി ചെയ്യുന്നത്. സ്വന്തം ആരോഗ്യത്തിനപ്പുറം ജോലിയോടും ജനങ്ങളോടും കാണിക്കുന്ന സമര്‍പ്പണത്തെ പ്രശംസിച്ച് ഒട്ടേറെ പേര് രംഗത്തെത്തി.