അരീക്കോട്: പ്രീമാരിറ്റല്‍ കൗണ്‍സലിങ് രംഗത്തെ ട്രെയിനര്‍മാര്‍ക്കും പരിശീലനം തേടുന്നവര്‍ക്കുമായി ജിആര്‍ മീഡിയ ട്രെയിനേഴ്സ് ട്രെയിനിംഗ് ക്യാമ്പ് നടത്തി. സിജി ഗ്രാന്റ് ഡയറക്ടർ എ.കെ. ഷാനവാസ് ക്ലാസിന് നേതൃത്വം നല്കി. വിവാഹത്തിന്റെ സാമൂഹിക വശങ്ങള്, ദമ്പതിമാര്‍ തമ്മിലുള്ള ബന്ധം, കുടുംബ ബജറ്റ്, ഇന്‍ഫെന്റ് പേരെന്റ്റിംഗ്, ലൈംഗിക വിദ്യാഭ്യാസം, ഗര്‍ഭധാരണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്കു ദിശാബോധം നൽകുകയാണ് ലക്ഷ്യം.
ക്യാമ്പ് ഡയറക്ടര്‍ സാലിം ജീറോഡ് അധ്യക്ഷത വഹിച്ചു. ആയിശ ചേലപ്പുറത്ത്, ചാലില്‍ അബ്ദു, കോര്‍ഡിനേറ്റര്‍മാരായ ആയിശ ദില്‍ശാദ, ഫാത്തിമ ഹന്ന എന്നിവർ പ്രസംഗിച്ചു.