പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; നൈജീരിയ ട്വിറ്റര്‍ നിരോധിച്ചു  

അബൂജ :നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തതിനു പിന്നാലെ സര്‍ക്കാര്‍ രാജ്യത്ത് ട്വിറ്റര്‍ നിരോധിച്ചു. ട്വിറ്ററിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയതായി വെള്ളിയാഴ്ച വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ട്വിറ്ററിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചട്ടങ്ങള്‍ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ നേരത്തെ പ്രസിഡന്റിന്റെ പരാമര്‍ശം നീക്കം ചെയ്തത്. ഇതിനു ശേഷമാണ് സര്‍ക്കാര്‍ ട്വിറ്ററിന് രാജ്യത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.

spot_img

Related Articles

Latest news