പ്രമേഹത്തെ വരുതിയിലാക്കാന്‍

ചിട്ടയായ ഭക്ഷണക്രമം പാലിച്ചാല്‍ എളുപ്പത്തില്‍ പ്രമേഹത്തെ നിയന്ത്രിക്കാനാകും. മരുന്നിനൊപ്പമുളള ഭക്ഷണ ക്രമീകരണം അസുഖം കുറയ്ക്കാന്‍ വളരെ സഹായകമാണ്. പ്രമേഹ രോഗികള്‍ പാലിക്കേണ്ടതായ ചില ഭക്ഷണ രീതികളുണ്ട്. പാവയ്ക്ക പ്രമേഹരോഗികള്‍ക്ക് ഔഷധ ഗുണമുള്ള ആഹാരമാണ്. രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന തരത്തിലുള്ള മധുര പലഹാരങ്ങളും കൊഴുപ്പിന്റെ അളവ് കൂട്ടുന്ന തരത്തിലുള്ള എണ്ണ പലഹാരങ്ങളും പ്രമേഹരോഗികള്‍ പൂര്‍ണമായി ഒഴിവാക്കുക.

നാരുകള്‍ രക്തത്തില്‍ അടങ്ങിയിട്ടുളള പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്നതിനാല്‍ പാലക് ചീര ,ക്യാരറ്റ്, തുടങ്ങി നാരുകളടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മഗ്‌നീഷ്യം രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നു അതിനാല്‍ ഓട്‌സ് മില്‍ക്ക് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വലിയ മീനുകള്‍ ഒഴിവാക്കി ചെറിയ മീനുകള്‍ കറിവച്ചു മാത്രം കഴിക്കുക.

ആപ്പിള്‍, തണ്ണിമത്തന്‍, സബര്‍ജല്ലി, പേരയ്ക്ക തുടങ്ങി മധുരം അധികമില്ലാത്ത പഴങ്ങള്‍ കഴിക്കുക. മാമ്പഴം, മുന്തിരി, സപ്പോട്ട എന്നീ പഴങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ഒരു നേന്ത്ര പഴത്തിന്റെ പകുതി മാത്രം ഒരു ദിവസം കഴിക്കുക. പ്രമേഹരോഗികള്‍ക്ക് സംരക്ഷണമേകുന്ന ഒന്നാണ് ഉലുവ. ഇതിലടങ്ങിയ സോലുബിള്‍ ഫൈബര്‍ അമിതമായ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുന്നു. ഉലുവ പൊടിച്ചെടുത്ത് മോരില്‍ കലക്കി കുടിക്കുന്നതും കുതിര്‍ത്തിട്ട് അരച്ചെടുത്തു കഴിക്കുന്നതും നല്ലതാണ്. ദഹിക്കാന്‍ എളുപ്പമുള്ള ആഹാരപദാര്‍ത്ഥങ്ങളാണ് പ്രമേഹരോഗികള്‍ ഏറ്റവും കൂടുതലായി കഴിക്കേണ്ടത്.

spot_img

Related Articles

Latest news