സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുന്ന കീഴ്ശാന്തി അറസ്റ്റിൽ

തൃശൂര്‍: സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റില്‍. തിരുവല്ല സ്വദേശി ഗോപി കൃഷ്ണന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയില്‍ ആയത്.

തൃശൂര്‍ പാര്‍ളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് പിടിയിലായ ഗോപി കൃഷ്ണന്‍. രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവയില്‍ സംസാരിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. പരാതികള്‍ തുടര്‍ന്നതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ പിന്തുടര്‍ന്നു ലൈംഗിക ചുവയോടെ സംസാരിച്ചതിനും, മെഡിക്കല്‍ കോളജിലെ നഴ്സിനോട് മോശമായി പെരുമാറുകയും ചെയ്ത കേസിലുമാണ് അറസ്റ്റ്. മെഡിക്കല്‍ കോളജില്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത കാട് പിടിച്ച പ്രദേശങ്ങളിലാണ് ഇയാള്‍ ബൈക്കില്‍ കറങ്ങിയിരുന്നത്. മറ്റൊരാളുടെ പേരിലുള്ള ബൈക്കില്‍ ആയിരുന്നു സഞ്ചാരം.

spot_img

Related Articles

Latest news