പ്രൈമറി സ്‌കൂൾ അറബി ഭാഷാ അധ്യാപകൻ ആകാൻ ഡി എൽ എഡ്

പ്രൈമറി സ്ക്കൂൾ അറബി ഭാഷാ അധ്യാപകനാവാൻ ഡി എൽ എഡ് (അറബി) യോഗ്യത നിർബന്ധം. പുതിയ ഓർഡർ പ്രകാരം ഇനി മുതൽ പ്രൈമറി സ്കൂളിൽ അറബി ഭാഷാ അധ്യാപകനാവാൻ ആഗ്രഹിക്കുന്നവർ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (D El Ed Arabic) കോഴ്സ് വിജയിക്കണം. ഇത് റെഗുലർ കോഴ്സാണ്. കൂടാതെ കെ ടെറ്റ്-4 (അറബി) യോഗ്യത നേടിയിരിക്കണം.

ഡി. എൽ. എഡ് (അറബി ) ക്കിന് ചേരാനുള്ള യോഗ്യത
താഴെപ്പറയുന്ന ഏതെങ്കിലും യോഗ്യതകൾ നേടിയിരിക്കണം
▪️അറബി ഐച്ഛികവിഷയമായോ രണ്ടാം ഭാഷയായോ പഠിച്ച ഹയർസെക്കൻഡറി
▪️അഫ്സൽ ഉലമ പ്രിലിമിനറി
▪️ പ്രീഡിഗ്രി അറബി
▪️ഒന്നാം ഭാഷയായി അറബി പഠിച്ചു നേടിയ എസ്എസ്എൽസിയും ഹയർസെക്കൻഡറിയും
▪️ഹയർസെക്കൻഡറി പരീക്ഷാ വിജയവും പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബി അധ്യാപക പരീക്ഷയും
▪️ഏതെങ്കിലും ഭാഷയോടെയുള്ള ഹയർസെക്കൻഡറി വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന അറബി ബിരുദം / ബിരുദാനന്തരബിരുദം

പ്രായപരിധി : 35 വയസ്സ്. മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കുന്നതാണ്.

അപേക്ഷാഫീസ് : 10 രൂപ ട്രഷറിയിൽ ചലാൻ അടയ്ക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
▪️അപേക്ഷാ ഫീസ് അടച്ചതിൻ്റെ അസ്സൽ ചലാൻ
▪️എസ് എസ് എൽ സി യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്
▪️ഹയർസെക്കൻഡറി മാർക്ക് ലിസ്റ്റ് , സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ
▪️മറ്റ് യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുകൾ

ട്രെയിനിങ് സെൻററുകൾ
▪️ഗവൺമെൻറ് ടി ടി ഐ കൊല്ലം: 50 സീറ്റ്
▪️ഗവൺമെൻറ് ടി ടി ഐ മലപ്പുറം: 50 സീറ്റ്
▪️ഗവൺമെൻറ് ടി ടി ഐ ഫോർ വുമൺ കോഴിക്കോട് : 50 സീറ്റ്
(എല്ലാ സെൻ്ററിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നതാണ്)

അപേക്ഷകൾ നിശ്ചിത തീയതിക്കകം പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം, പിൻകോഡ്: 695 014 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഒപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം. നിശ്ചിത ഫോറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾ https://education.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

spot_img

Related Articles

Latest news