ധ്യാനമിരിക്കാനായി പ്രധാനമന്ത്രി കന്യാകുമാരിയില്‍ എത്തി. ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും.തുടര്‍ന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും. നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാല്‍ വ്യോമസേന ഹെലികോപ്പ്റ്ററില്‍ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. മറ്റ് രണ്ട് ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലാണ്.