മോദിയുടെ ബിരുദം രഹസ്യമായി തന്നെ തുടരും; സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടെന്ന് ദില്ലി ഹൈക്കോടതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്ത് വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കുകയും ചെയതു.1978ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നായിരുന്നു വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ദില്ലി സര്‍വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിവരങ്ങള്‍ പുറത്തുവിടില്ലെന്നും അപരിചിതരായ ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയില്ലെന്നും സര്‍വകലാശാല വാദിച്ചു. ഇത് അംഗീകരിച്ചാണ് സച്ചിന്‍ ദത്ത അധ്യക്ഷനായ ബെഞ്ച് മോദിയുടെ ബിരുദ വിവരങ്ങള്‍ പുറത്ത് വിടേണ്ട എന്ന് വിധിച്ചത്.

1978ല്‍ ബിഎ പാസായി എന്നാണ് പ്രധാനമന്ത്രിയും ദില്ലി സര്‍വകലാശാലയും അവകാശപ്പെട്ടിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് വിവരാകശ കമ്മീഷന് മുന്നില്‍ ഹര്‍ജി എത്തിയത്. പരിശോധിച്ച്‌ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ദില്ലി ഹൈക്കോടതി ഉത്തരവോടെ മോദിയുടെ ബിരുദം എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കും.

spot_img

Related Articles

Latest news