ജമ്മു കശ്മീരിലെ ലേയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 6 മരണം, 22 പേർക്ക് ​ഗുരുതര പരിക്ക്

ലഡാക്ക്: ‍ജമ്മു കശ്മീരിലെ ലേയിൽ സ്വകാര്യ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. 22 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ലേയിലെ ജില്ലാ ആശുപത്രിയിലും സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ​ഗുരുതരമാണ്.

ലേയിൽ നിന്ന് കിഴക്കൻ ല​ഡാക്കിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. 200 മീറ്റർ താഴ്ച്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർ​ഗമാണ് ആശുപത്രികളിൽ എത്തിച്ചത്. ലേയിലെ ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാൻ പോയ സംഘം യാത്ര ചെയ്ത ബസ്സാണ് അപകടത്തിൽ പെട്ടത്.

spot_img

Related Articles

Latest news