സ്വകാര്യ ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകൾ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. തീരുമാനം സ്വകാര്യ ബസ്സുടമകൾ മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്ന്.

ബസ് ഉടമകളുടെ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തു.നവംബർ 18 നകം തുടർ ചർച്ച നടത്തുമെന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.

സർക്കാർ സഹായകരമായ എല്ലാ നടപടിയും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അതിന് വേണ്ട ആവശ്യകത ഉണ്ട് എന്ന് ബോധ്യപ്പെടുത്തിയതായും ബസ് ഉടമകളുടെ പ്രതിനിധി ടി. ഗോപിനാഥൻ പറഞ്ഞു. നാളെ മുതൽ പ്രഖ്യാപിച്ച സമരം തൽകാലത്തേക്ക് മാറ്റിവെച്ചു. ചർച്ച 2 മണിക്കൂർ നീണ്ടു.

ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരാണ് മന്ത്രിക്കൊപ്പം കോട്ടയത്ത്‌ നടന്ന ചർച്ചയിൽ പങ്കെടുത്തത്.

spot_img

Related Articles

Latest news