ന്യൂഡൽഹി : സ്വകാര്യ ആശുപത്രികൾ ഈടാക്കിയിരുന്ന കോവിഡ് 19 വാക്സിനുകളുടെ വില കേന്ദ്ര സർക്കാർ നിജപ്പെടുത്തി. മൂന്ന് തരം വാക്സിനുകളുടെ വിലകൾ ആണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേന്ദ്ര സർക്കാർ സൗജന്യമായി എല്ലാവർക്കും വാക്സിൻ നൽകാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. അതിന് ശേഷമാണ് സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വിലകളിലും തീരുമാനമായത്.
ഇത് പ്രകാരം കോവിഷീൽഡിന് 780 രൂപയും കോവാക്സിനു 1410 രൂപയും റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക്കിനു 1145 രൂപയുമാണ് ഇനി മുതൽ ഈടാക്കേണ്ടത്.