ന്യൂ ഡൽഹി : നീതി ആയോഗ് 2021 -2024 വർഷത്തേക്കുള്ള വിഭവ സമാഹരണ നീക്കങ്ങൾക്കു പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അംഗീകാരമായി. ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ടര ലക്ഷം കോടി രൂപ ഇത്തരത്തിൽ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
അതിനായി റോഡുകൾ, വൈദ്യുതി പ്രക്ഷേപണം, എണ്ണ, വാതക പൈപ്പ് ലൈനുകൾ, ടെലികോം ടവറുകൾ, സ്പോർട്സ് സ്റ്റേഡിയ തുടങ്ങി എട്ടു മന്ത്രാലയങ്ങളിൽ ആണ് സ്വകാര്യ നിക്ഷേപം അനുവദിക്കുക. 150 പാസഞ്ചർ ട്രെയിനുകൾ സ്വകാര്യമേഖലക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്.
ചെലവ് കുറഞ്ഞ ദൂര യാത്രകൾക്ക് പൊതുവെ ട്രെയിനുകൾ ആണ് പൊതുജനം ആശ്രയിക്കുന്നത്. അതും ഇനി സാധ്യമാകാതെ വരും. ഇന്ധന വില വർദ്ധനവ് നിയന്ത്രിക്കാൻ കഴിയാത്തതു തന്നെ വില നിയന്ത്രണാധികാരം സർക്കാരിന്റെ അധീനതയിൽ നിന്ന് മാറ്റിയതാണ്. ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഇടം നേടാൻ പോകുന്ന ഇന്ത്യൻ ബിസിനസുകാരുടെ എണ്ണം വരും നാളുകളിൽ കൂടുമെന്നു പ്രതീക്ഷിക്കാം.