പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാൻ സാധ്യതയേറുന്നു; രണ്ടുകൈയുംനീട്ടി സ്വീകരിക്കുമെന്നാണ് കെ.പി.സി.സി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാൻ സാധ്യതയേറുന്നു. പ്രിയങ്ക മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആ സാധ്യത തള്ളാതെയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയൃടെ മറുപടി.പരാജയത്തിന്റെ പടുകുഴിയില്‍നിന്ന് കോണ്‍ഗ്രസിനെ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുനരുജ്ജീവന പാതയിലെത്തിച്ച ഭാരത് ജോഡോ യാത്രയുടെ മാതൃകയില്‍ ഇനിയും യാത്രയുണ്ടാവുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി. മാധ്യമ പ്രവർത്തകർക്ക് കോണ്‍ഗ്രസ് നല്‍കിയ വിരുന്നായിരുന്നു വേദി.

വയനാടോ റായ്ബറേലിയോ നിലനിർത്തുക എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് വേഗം തീരുമാനമെടുക്കുമെന്നും രണ്ടു മണ്ഡലത്തിനും മുറിവേല്‍ക്കാത്ത തീരുമാനമായിരിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു. പ്രിയങ്ക വന്നാല്‍ രണ്ടുകൈയുംനീട്ടി സ്വീകരിക്കുമെന്നാണ് കെ.പി.സി.സിയുടെ നിലപാട്.

spot_img

Related Articles

Latest news