മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തര സെക്രെട്ടറി ടി കെ ജോസിനാണ് അന്വേഷണ ചുമതല.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരണം ആരാഞ്ഞ ലേഖികയോട് വാട്‌സ്ആപ്പിലൂടെ മോശമായി പ്രതികരിച്ചെന്നാണ് പരാതി. പരാതി ഗൗരവതരമാണെന്നും വിശദമായ അന്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
കോഴിക്കോട് കളക്ടർ ആയിരിക്കവേ സാമൂഹ്യ മാധ്യമങ്ങളിലൂടെ
നടത്തിയ നിരന്തര ഇടപെടലുകളിലൂടെ നേരെ ജനകീയനും കളക്ടർ ബ്രോ എന്ന വിളിപ്പേര് കിട്ടിയ ഉദ്യോഗസ്ഥനുമായിരുന്നു എൻ പ്രശാന്ത്. സ്വകാര്യ നമ്പറിൽ നിരന്തരം ശല്യം ചെയ്ത പത്ര ലേഖികയോട് നിരുപദ്രവമായ തമാശ മറുപടിയാണ് നല്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.