ഡല്‍ഹി : രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകള്‍ നിരോധിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
63 വെബ് സൈറ്റുകള്‍ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്ക് നല്‍കിയെന്നും വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പൂനെ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 63 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്.
2021ലെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നിയമപ്രകാരം ഭാഗികമായോ പൂര്‍ണമായോ നഗ്നത പ്രകടിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഉത്തരവിടാം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കുമുണ്ട്.
നേരത്തെയും കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അത് കാര്യക്ഷമമായിരുന്നില്ല. മിറര്‍ യുആര്‍എല്ലുകളിലൂടെ പല വെബ്‌സൈറ്റുകളുടെ നിരോധനം മറികടക്കുകയായിരുന്നു. ഇപ്പോഴത്തെ നിരോധനവും ഇത്തരത്തില്‍ മറികടക്കുമോ എന്ന ആശങ്ക സൈബര്‍ വിദഗ്ധര്‍ക്കുണ്ട്.