റിയാദ് : ഗൾഫ് സെക്ടറുകളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ നിരന്തരം ഫ്ലൈറ്റുകൾ കാൻസൽ ചെയ്യുന്നതും, മുൻകാലങ്ങളെ അപേക്ഷിച്ച് വിമാന ഇന്ധനത്തിന്റെ വിലയും, ജോലിക്കാരുടെ എണ്ണത്തിൽ കുറവും വരുത്തിയിട്ടും വെക്കേഷൻ കാലയളവിൽ പ്രവാസികളോട് അമിത നിരക്ക് ഈടാക്കുന്ന സമീപനവും അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടലുകൾ വേണമെന്ന് കോഴിക്കോട് റിയാദ് ജില്ലാ കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കെഎംസിസി ഇടക്കാല മെമ്പർഷിപ് ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റികളുമായി സഹകരിച്ചും, നേരിട്ട് പ്രവർത്ത ക്യാംപുകൾ നടത്തികൊണ്ടും മെമ്പർഷിപ് വിതരണം വൻ വിജയമാക്കാനും, സാധാരണ പ്രവാസി സമൂഹം നേരിടുന്ന വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടുത്തുവാനും തീരുമാനമായി.
യോഗത്തിൽ റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുഹൈൽ അമ്പലക്കണ്ടി അദ്ധ്യ ക്ഷത വഹിച്ചു. സീനിയർ അംഗം റസാഖ് മയങ്ങിൽ ഉദ്ഘാടനം ചെയ്തു.കമ്മിറ്റി ഭാരവാഹികളായ റഷീദ് പടിയങ്ങൽ, കുഞ്ഞോയി കോടമ്പുഴ, ലത്തീഫ് മടവൂർ, കാദർ കാരന്തൂർ, ഗഫൂർ എസ്റ്റേറ്റ് മുക്ക്, മനാഫ് മണ്ണൂർ, മുജീബ് മൂത്താട്ട്, ഫൈസൽ പൂനൂർ, നാസർ കൊടിയത്തൂർ, ഷൌക്കത്ത് പന്നിയങ്കര, ബഷീർ കൊളത്തൂർ, സഫറുള്ള കൊയിലാണ്ടി, ഷഹീർ കല്ലമ്പാറ, സൈതു മീഞ്ചന്ത എന്നിവർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമടം സ്വാഗതവും, ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു.