നിപ വൈറസ് : പി.എസ്.സി പരീക്ഷകൾ മാറ്റി

ബിരുദതല പ്രാഥമിക പരീക്ഷകൾ ഒക്ടോബർ 23നും 30നും

നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി ഈ മാസം നടത്താനിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷ മാറ്റിയത്.

സെപ്തംബർ 18, 25 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ ഓക്ടോബർ 23, 30 തീയതികളിലേക്ക് മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. സെപ്റ്റംബർ ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ ആറിലേക്കും മാറ്റി നിശ്ചയിച്ചു.

spot_img

Related Articles

Latest news