പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

 

പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥ ഉള്‍ക്കൊളളുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. മാസ്‌ക് പരിശോധനക്ക് പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം ഉണ്ടായിരുന്നവെങ്കിലും ഇപ്പോള്‍ പലരും പൊതുസ്ഥലങ്ങളില്‍ പോലും മാസ്‌ക് ഉപയോഗിക്കാത്ത അവസ്ഥയാണ്.

ഈ സാഹചര്യത്തിലാണ് അടിയന്തിരമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പലപ്പോഴും പോലീസ് പരിശോധനയും കാര്യമായി നടക്കുന്നില്ല. മാസ്‌ക് ധരിക്കുകയും കൈകള്‍ ശുചീകരിക്കുകയും ചെയ്തിരുന്ന വലിയൊരു വിഭാഗം ഇപ്പോള്‍ അതില്‍ നിന്നെല്ലാം പിന്നോക്കം പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ട് ആഴ്ചകളായി. കഴിഞ്ഞ ദിവസം ഇത് അംഗീകാരത്തിനായി രാജ്ഭവനിലേക്കു സര്‍ക്കാര്‍ അയച്ചതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു.

spot_img

Related Articles

Latest news