മുക്കം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ജാതി മത ഭേദമന്യേ മതേതര വിശ്വാസികളെ അണിനിരത്തി ചേന്ദമംഗല്ലൂർ മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി. പ്രദേശത്തെ പന്ത്രണ്ട് പള്ളി കമ്മിറ്റികളുടെ ഐക്യവേദിയാണ് മഹല്ല് കോർഡിനേഷൻ കമ്മിറ്റി. വെള്ളിയാഴ്ച ജുമുഅ: നമസ്കാരത്തിന് ശേഷം നടന്ന പ്രതിഷേധ റാലിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റു പൗരപ്രമുഖരും അണിനിരന്നു.
വഖ്ഫ് നിയമത്തിലൂടെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള സ്വത്ത് കൈയ്യടക്കാനും അവരെ ഉന്മൂലനം ചെയ്യാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുദ്രാവാക്യങ്ങലിലൂടെ റാലി വെളിപ്പെടുത്തി. പൊറ്റശേരി, വെസ്റ്റ് ചേന്ദമംഗല്ലൂർ, നോർത്ത് ചേന്ദമംഗല്ലൂർ, പുൽപറമ്പ്, ഈസ്റ്റ് ചേന്ദമംഗല്ലൂർ, ചേന്ദ മംഗല്ലൂർ എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട വിവിധ റാലികൾ ചേന്ദമംഗല്ലൂർ ബി.പി മൊയ്തീൻ സ്ക്വയറിൽ സംഗമിച്ചു. തുടർന്ന് നടന്ന സമാപന പരിപാടി അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു. സുബൈർ കൊടപ്പന (വൈസ് പ്രസി.ഒതയമംഗലം മസ്ജിദ് ) സാലിഹ് കെ കോർഡിനേഷൻ കമ്മിറ്റി കൺവീനർ) എന്നിവർ സംസാരിച്ചു.
മജീദ് ചാലക്കൽ (സലഫി മസ്ജിദ് ) സി കെ ഗഫൂർ ( മസ്ജിദ് ഫാറൂഖ് വെസ്റ്റ് ചേന്ദമംഗല്ലൂർ) ,എം അത്താഉല്ല (ഫിർദൗസ് മസ്ജിദ് ഈസ്റ്റ് ചേന്ദമംഗല്ലൂർ) ,എ പി നസീം (മസ്ജിദ് മനാർ നോർത്ത് ചേന്ദമംഗല്ലൂർ ), മജീദ് കിളിക്കോട്ട് മസ്ജിദ് ഹമ്മാദി പുൽപറമ്പ്), കെ ഷാഫി മാസ്റ്റർ (മസ്ജിദു ദഅവ പുൽപറമ്പ്) ,ടി കെ പോക്കുട്ടി (മസ്ജിദ് അൻസാർ വെസ്റ്റ് ചേന്ദമംഗല്ലൂർ ) ,ബഷീർ കണ്ണങ്ങര (സലഫി മസ്ജിദ് പൊറ്റശേരി), കെ പി അഹമ്മദ് കുട്ടി (മംഗലശേരി മസ്ജിദ് ), കെ സി മുഹമ്മദലി, ഹാഫിള് റാഷിദ് യമാനി , ജയശീലൻ പയ്യടി, സി .കെ ഇമ്പിച്ചിമോയി,മുഹമ്മദ് കുട്ടി എം വി ,സൈഫുദ്ദീൻ നറുക്കിൽ, മുക്കം നഗരസഭ കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, റംല ഗഫൂർ ,സാറ കൂടാരം, തുടങ്ങിയവർ നേതൃത്വം നൽകി.
നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരെയും മഹല്ല് കോർഡിനേഷൻ കമ്മിറ്റി ഇതേപോലെ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു.