പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ.

കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ വിചാരണ എപ്പോൾ പൂർത്തിയാകുമെന്ന കാര്യം വ്യക്തമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു നടപടി.

നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്.

spot_img

Related Articles

Latest news