600 രൂപയുടെ പള്‍സ് ഓക്സിമീറ്ററിന്‌ ഇപ്പോള്‍ 2500 രൂപ

രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്ന പള്‍സ് ഓക്സിമീറ്ററുകളുടെ വില കുതിച്ചുയരുന്നു. മുമ്പ് 600 – 700 രൂപയ്ക്ക് കിട്ടിയിരുന്ന പള്‍സ് ഓക്സിമീറ്ററിന് ഇപ്പോള്‍ 1500 – 2500 രൂപയിലധികം വിലയായി. കോവിഡ് വ്യാപനം അതിതീവ്രമായതോടെ പള്‍സ് ഓക്സിമീറ്ററിന് ആവശ്യക്കാരേറിയതാണ് വില കൂട്ടാന്‍ കാരണം.

കോവിഡിന് മുമ്പ് കിടത്തിച്ചികിത്സിക്കുന്ന രോ​ഗികള്‍ക്ക് ആശുപത്രികളില്‍ മാത്രം ഉപയോ​ഗിച്ചിരുന്ന ഇലക്‌ട്രോണിക് ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. മുന്തിയ ജര്‍മന്‍ ബ്രാന്‍ഡിനുപോലും 500 രൂപയോളമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്ര​​​​ഗിസ്റ്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ടോണി വര്‍ക്കി പറഞ്ഞു.

മുമ്പ് സംസ്ഥാനത്ത് ലഭിച്ചിരുന്നത് ബഹുരാഷ്ട്ര കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രമാണ്. ഇപ്പോള്‍ വിപണിയില്‍ വിവിധ ബ്രാന്‍ഡുകളുടെ കുത്തൊഴുക്കാണ്, ഭൂരിപക്ഷവും ചൈനീസ് ബ്രാന്‍ഡുകള്‍. കോവിഡ് ഒന്നാം തരംഗത്തില്‍ വില 2000 മുതല്‍ 4000 വരെ ഉയര്‍ന്നെങ്കിലും വ്യാപനം കുറഞ്ഞപ്പോള്‍ വിലയും താഴ്ന്നു. ഇപ്പോള്‍ വില വീണ്ടും ഉയര്‍ന്നുവെന്നു മാത്രമല്ല കിട്ടാനുമില്ല.

ഇറക്കുമതിക്കാര്‍ തോന്നിയപോലെ വില ഇടുകയാണെന്ന് വിതരണക്കാരും വ്യാപാരികളും പറയുന്നു. വിലയും ​ഗുണ നിലവാരവും നിയന്ത്രിക്കേണ്ട കേന്ദ്ര സര്‍ക്കാരാകട്ടെ അനങ്ങുന്നുമില്ല. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ)യ്ക്കാണ് വില നിയന്ത്രണ ചുമതല. ​

spot_img

Related Articles

Latest news