പുതുച്ചേരി : എംഎൽഎ മാർ രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. ഇന്ന് നടന്ന അവിശ്വാസ പ്രമേയത്തിൽ 12 അംഗങ്ങളുടെ പിന്തുണ മാത്രമേ സർക്കാരിന് ലഭിച്ചുള്ളൂ.
ഭരണപക്ഷത്തിന് ഇപ്പോൾ സ്പീക്കർ ഉൾപ്പെടെ 12 പേര് മാത്രമേ ഉള്ളു. ഇതോടെ സർക്കാർ താഴെ ഇറങ്ങേണ്ടി വരുമെന്ന കാര്യത്തിൽ തീരുമാനമായി. ബിജെപി ഇതര മന്ത്രി സഭകളെ താഴെ ഇറക്കാൻ സമർത്ഥമായ കരുനീക്കങ്ങൾ ഇതിനു മുൻപും ബിജെപി ശ്രമിച്ചിട്ടുണ്ട്. ഗോവയിലും ത്രിപുരയിലും കർണാടകത്തിലും അടക്കം ഇതേ തന്ത്രമായിരുന്നു ബിജെപി പ്രയോഗിച്ചത്. ഇപ്പോൾ പുതുച്ചേരിയും. പശ്ചിമബംഗാളിലും ഇത്തരം നീക്കങ്ങൾ സജീവമായി നിലനിൽക്കുന്നതും ഉണ്ട്

