എംഎൽഎ മാരെ രാജിവെപ്പിച്ച് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ പുതുച്ചേരി തന്ത്രം മഹാരാഷ്ട്രയിലും നടപ്പാക്കാൻ ആലോചനയെന്ന് റിപ്പോർട്ട്. ബിജെപി നീക്കത്തിനെതിരെ ശക്തമായ താക്കീതുമായി ശിവസേന മുഖപത്രം സാമ്‌ന.
കോൺഗ്രസ് ഭരണത്തിലുള്ള പുതുച്ചേരിയിൽ എംഎൽഎ മാർ കൂറ് മാറിയതിനെ തുടർന്ന് ഭൂരിപക്ഷം നഷ്ട്മായിരുന്നു. അവിശ്വാസ പ്രമേയ ചർച്ചക്ക് മുൻപ് തന്നെ രാജി വെക്കുകയാണ് ഉണ്ടായത്. ഇത്തരം നീക്കം മഹാരാഷ്ട്രയിലും നടപ്പാക്കാനാണ് ബിജെപി യുടെ അടുത്ത ലക്‌ഷ്യമെന്നാണ് ശിവസേനയുടെ ആരോപണം. ഈ നീക്കം മുന്നിൽ കണ്ടാണ് ശിവസേന ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.