പുതുപ്പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി

ഇന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാട കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ് 7 വരെ ആചരിക്കും. 28 ന് പെരുന്നാള്‍ കൊടിയേറ്റും മെയ് 2 മുതല്‍ 4 വരെ പുതുപ്പള്ളി കണ്‍വെന്‍ഷനും നടക്കും. മെയ് 1 മുതല്‍ 5 വരെ വിവിധ കരകളില്‍ നിന്ന് പ്രദക്ഷിണങ്ങള്‍ നടത്തും. 6 ന് അഞ്ചിന്മേല്‍ കുര്‍ബാനയെ തുടര്‍ന്ന് പൊന്നിന്‍കുരിശ് പ്രധാന ത്രോണോസില്‍ സ്ഥാപിക്കും. വൈകിട്ട് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. പ്രധാന പെരുന്നാള്‍ ദിവസമായ മെയ് 7 നു രാവിലെ 5 ന് കുര്‍ബാന തുടര്‍ന്ന് 9 മണിക്ക് ഒന്‍പതിന്മേല്‍ കുര്‍ബാന. ഉച്ചയ്ക്ക് 2 ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം, ആശിര്‍വാദം. 16 കൊടിയിറങ്ങുന്നതോടെ പെരുന്നാള്‍ സമാപിക്കും.
കോവിഡ് പ്രോട്ടോള്‍ പാലിച്ച് വെടിക്കെട്ട്, വെച്ചൂട്ട്, നേര്‍ച്ച വിളമ്പ് എന്നിവ ഒഴിവാക്കി. കോവിഡ് സാഹചര്യത്തില്‍ വാഹനങ്ങളിലാണ് പ്രദക്ഷിണങ്ങള്‍.

spot_img

Related Articles

Latest news