മോസ്കോ : യുക്രെയിനിലെ ഖേഴ്സണിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് സാധാരണക്കാര്‍ ഉടന്‍ ഒഴിഞ്ഞു പോകണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍.
സെപ്റ്റംബറില്‍ റഷ്യന്‍ ഫെഡറേഷനോട് കൂട്ടിച്ചേര്‍ത്തെന്ന് പുട്ടിന്‍ പ്രഖ്യാപിച്ച നാല് പ്രവിശ്യകളില്‍ ഒന്നാണ് ഖേഴ്സണ്‍.
ഖേഴ്സണിലെ സാധാരണക്കാര്‍ ദുരിതമനുഭവിക്കാന്‍ പാടില്ലെന്നും അവരെ പ്രദേശത്ത് നിന്ന് മാറ്റണമെന്നും ഇന്നലെ റഷ്യന്‍ അനുകൂല വിമതരുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ പുട്ടിന്‍ നിര്‍ദ്ദേശിച്ചു. ഖേഴ്സണില്‍ യുക്രെയിന്‍ തിരിച്ചടി ആരംഭിച്ച പശ്ചാത്തലത്തില്‍ ശക്തമായ ആക്രമണത്തിനുള്ള നീക്കത്തിലാണ് റഷ്യ.
പുട്ടിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ ഖേഴ്സണില്‍ പ്രാദേശിക ഭരണകൂടം ഇന്നലെ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അതേ സമയം, യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ 450,000 വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്‌ഷെന്‍കോ പറഞ്ഞു.