ജാതി സെൻസസ് നടത്തണം, മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിക്കണം; നയം വ്യക്തമാക്കി അൻവര്‍

മലപ്പുറം: പി.വി.അൻവർ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടന ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയം പ്രഖ്യാപിച്ചു. മഞ്ചേരിയില്‍ വിളിച്ച്‌ ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് സംഘടനയുടെ നയം വ്യക്തമാക്കിയത്.മലബാറിനോടുള്ള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ വിഭജിച്ച്‌ പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കണം. ജാതി സെൻസസ്, പ്രവാസികള്‍ക്ക് വോട്ടവകാശം തുടങ്ങിയ കാര്യങ്ങള്‍ക്കായി പോരാടുമെന്നും, രാഷ്ട്രത്തിന്‍റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യമെന്നും നയപ്രഖ്യാപന വേളയില്‍ പിവി അൻവർ എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. വന്യമൃഗശല്യത്തില്‍ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകള്‍ പിൻവലിക്കണം-തുടങ്ങിയ ആവശ്യങ്ങളും നയരേഖയില്‍ പറയുന്നു .

കൂടാതെ , തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയർത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികള്‍ക്ക് അനവദിക്കണം. സ്കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആക്കണം. പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം എന്നും നയാ രേഖയില്‍ പറയുന്നു .

മുസ്ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടില്‍ വേദിയിലെത്തി. മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസല്‍ കൊടുവള്ളിയാണ് ഡിഎംകെയും നയം വായിച്ചത്. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഡിഎംകെ. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിക്കണമെന്നും പതിനഞ്ചാമത് ജില്ല രൂപീകരിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.വഴിയോര കച്ചവടക്കാരെ ചേർത്തു പിടിക്കണം. വൻകിട ഓണ്‍ലൈൻ കമ്പോളം ഒഴിവാക്കണമെന്നും നയപ്രഖ്യാപനത്തില്‍ ഡിഎംകെ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news