ഒഐസിസി ഉനൈസ കമ്മിറ്റി ക്രിസ്തുമസ്–പുതുവത്സരാഘോഷം വിപുലമായി നടത്തി

അൽ ഖസീം: ഒഐസിസി ഉനൈസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസും പുതുവത്സരവും അതീവ ആഘോഷപൂർണ്ണമായി സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷം അംഗങ്ങൾക്കും കുടുംബങ്ങൾക്കും വേറിട്ട അനുഭവമായി.
കുട്ടികളുടെ വർണാഭമായ ഡാൻസ് പരിപാടികളും മിമിക്രി ഷോകളും പ്രാദേശിക ഗായകന്മാരുടെ ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി. കലാപരിപാടികൾക്ക് സദസ്സിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതുവത്സരത്തിന്റെ ഭാഗമായി 2026 ലേക്കുള്ള ഒഐസിസി കലണ്ടറിന്റെ വിതരണവും ചടങ്ങിൽ നടന്നു.

പരിപാടിയുടെ ഏകോപന ചുമതല പ്രോഗ്രാം കോഡിനേറ്റർ ഷാജി തോമസ് നിർവഹിച്ചു. കമ്മിറ്റി പ്രസിഡന്റ് സാലി കരുവറ്റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിശ്വനാഥൻ കാളികാവ് സ്വാഗതവും നന്ദിയും അറിയിച്ചു.
കമാലുദ്ദീൻ, ജിജോ, നൗഷാദ്, മധു, ജയ്സൺ, സജീർ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ഉനൈസ മേഖലയിലെ ഒഐസിസി പ്രവർത്തകരും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ആഘോഷമാണ് ഇത്തവണ സംഘടിപ്പിച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news