ലോകകപ്പ് സ്റ്റേഡിയനിർമാണത്തിനിടെ 400-500 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നു ഖത്തര്‍

ദോഹ: ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിനോടനുബന്ധിച്ച സ്റ്റേഡിയങ്ങളുടെയും അനുബന്ധ പശ്ചാത്തലസൗകര്യങ്ങളുടെയും നിര്‍മാണത്തിനിടെ മരിച്ച കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 400നും 500നും ഇടയിലാണെന്നു ഖത്തര്‍.
ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും ലോകകപ്പ് സംഘാടകസമിതി അംഗവുമായ ഹസന്‍ അല്‍ തവാഡിയാണ് ഇക്കാര്യം ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സുപ്രീം കൗണ്‍സില്‍ നേരത്തെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40 പേരേ മരിച്ചിട്ടുള്ളൂ.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 6,500 തൊഴിലാളികള്‍ മരിച്ചുവെന്നാണു പാശ്ചാത്യമാധ്യമങ്ങള്‍ വര്‍ഷാദ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം, ഇക്കാര്യത്തില്‍  ഖത്തറിനെതെതിരേ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന പാശ്ചാത്യമാധ്യമങ്ങളുടെ നിലപാട് കാപട്യം മാത്രമാണെന്ന് ഫിഫ പ്രസിഡന്‍റ് ജിയോന്നി ഇന്‍ഫാന്‍റിനോ വിമര്‍ശിച്ചിരുന്നു.

യൂറോപ്യന്‍മാര്‍ കഴിഞ്ഞ മൂവായിരം വര്‍ഷം ചെയ്ത അതിക്രമങ്ങള്‍ക്ക് അടുത്തൊരു മൂവായിരം വര്‍ഷം മാപ്പുപറയുകയാണു വേണ്ടതെന്നും കുടിയേറ്റക്കാരുടെ കാര്യത്തില്‍ അത്രയ്ക്ക് ഉത്കണ്ഠയുണ്ടെങ്കില്‍ ഖത്തര്‍ ചെയ്യുന്നതുപോലെ അവര്‍ക്കു തൊഴില്‍ നല്കുകയാണു വേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.

spot_img

Related Articles

Latest news