ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ (70) ഖത്തറില്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 7.00 മണിക്ക് ഖത്തറിലെ അബൂഹമൂർ ഖബർ സ്ഥാനില്‍ നടക്കും.ജീവകാരുണ്യ പ്രവർത്തനങ്ങളിലും മത – സാമൂഹിക രംഗത്തും കലാ – സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഈസ.
തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡണ്ടും, പെരിന്തല്‍മണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങിയ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.
ഭാര്യ : നസീമ, മക്കള്‍ : നൗഫല്‍ മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ, റജില, മരുമകൻ : ആസാദ്.