ഖത്തര്‍ ദേശീയ കായിക ദിനം നിയന്ത്രണങ്ങളോടെ ആഘോഷിച്ചു

കോവിഡ് നിയന്ത്രണങ്ങളോടെ ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു. ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി ഒന്‍പത് ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധിയായിരിന്നു. വിവിധ കായിക മല്‍സരങ്ങളും വിനോദ പരിപാടികളുമായി വലിയ ഉല്‍സവ പ്രതീതിയിലാണ് ദേശീയ കായിക ദിനം രാജ്യം കൊണ്ടാടാറുള്ളത്. എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമാഘോഷിക്കുന്നത്.

ആളുകള്‍ തമ്മില്‍ കൂടിച്ചേരുന്നതും ഇടകലരുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓട്ടം, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ വ്യക്തിഗത സ്പോര്‍ട്സ് ഇനങ്ങള്‍ മാത്രമേ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കാവൂ എന്ന് നാഷനല്‍ സ്പോര്‍ട്സ് ഡേ കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു.

വ്യക്തിഗത മല്‍സരങ്ങളും മറ്റും നടത്തുമ്പോള്‍ തന്നെ അവ ഇന്‍ഡോറില്‍ വച്ച് നടത്താന്‍ പാടില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ വച്ചാകുമ്പോള്‍ കൊവിഡ് പകരാനുള്ള സാധ്യത കണക്കിലെടുത്താണിത്. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതും പരസ്പര ശാരീരിക ബന്ധം ഉണ്ടാവാനിടയുള്ളതുമായ ഗ്രൂപ്പ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതും കര്‍ശനമായി വിലക്കിയിരുന്നു.

 

ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്

spot_img

Related Articles

Latest news