ഖത്തറില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍, യാത്രാ ചട്ടങ്ങളില്‍ മാറ്റം

ദോഹ- ഖത്തറില്‍ പുതിയ യാത്രാ നിയന്ത്രണം. ഇന്ത്യ ഉള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 2 മുതല്‍ ഇത് പ്രാബല്യത്തിലാകും.

ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ച ഖത്തര്‍ വിസക്കാരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍. രണ്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ പുറത്തിറങ്ങാം. ഖത്തറിന് പുറത്ത് വാക്‌സിനെടുത്തവരാണെങ്കില്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഓണ്‍ അറൈവല്‍, സന്ദര്‍ശക വിസക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കുടുംബ വിസകളിലെത്തുന്നവര്‍ക്കും 10 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ ഉണ്ടാകും.

ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററിലൂട ഇക്കാര്യം അറിയിച്ചത്.

 

ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ഫിലീപ്പൈന്‍സ്, ശ്രീലങ്ക എന്നിവടങ്ങളി നിന്നുള്ള യാത്രക്കാര്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാണ്.

spot_img

Related Articles

Latest news