ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കും; ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം

ഖത്തറില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

വെള്ളിയാഴ്ച്ച ഇന്ന് മുതല്‍ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട മറ്റ് സ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കും. തുറസ്സായ സ്ഥലത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.
കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍, മറ്റ് ഇവന്റുകള്‍ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകളോട് നടത്താനാകും.
തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 75 ശതമാനം പേര്‍ക്കും അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 50 ശതമാനം പേര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാനാകും. പങ്കെടുക്കുന്നവരില്‍ 90 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്സിനെടുത്തവര്‍ ആയിരിക്കണം, ആരോഗ്യ മന്ത്രാലയത്തിന്റെ, അനുമതിയില്ലാതെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്നിവയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

spot_img

Related Articles

Latest news